ദുബൈ മലബാർ കലാസാംസ്കാരിക വേദിയുടെ 23ആം വാർഷികവും യു.എ.ഇ യുടെ അൻപതാം ദേശീയ ദിനാഘോഷവും “സ്നേഹപൂർവ്വം 2022” ജനുവരി 14ന് ദുബായിൽ ;സംഘാടക സമിതി രൂപീകരിച്ചു
ദുബായ്: ദുബൈ മലബാർ കലാസാംസ്കാരിക വേദിയുടെ 23ആം വാർഷികവും യു.എ.ഇ യുടെ അൻപതാം ദേശീയ ദിനാഘോഷവും “സ്നേഹപൂർവ്വം 2022” ജനുവരി 14 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദുബൈ അൽ ബറഹയിലുള്ള വുമൺ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ബിസിനസ് എക്‌സിലൻസ് അവാർഡുകൾ , ചെർക്കളം അബ്ദുല്ല, കെ. എം അഹമ്മദ് മാഷ് എന്നിവരുടെ പേരുകളിലുള്ള സാമൂഹിക സേവന മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ സമർപ്പിക്കും.
അറബ് മേഖലയിലെയും സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെയും പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികൾ യഹ്യ തളങ്കര, ലത്തീഫ് ഉപ്പള ഗേറ്റ്, ശംസുദ്ദീൻ നെല്ലറ, എഎ കെ മുസ്തഫ , അഡ്വക്കറ്റ് ആഷിഖ്,കെ എം അബ്ബാസ്,ഹൈദ്രൂസി തങ്ങൾ,സമീർ ബെസ്റ്റ് ഗോൾഡ് , നസീർ കൊടുവള്ളി, ചെയർമാൻ അബ്ദുള്ള, നൂറുദ്ദീൻ, വർക്കിങ് ചെയർമാൻ നാസർ മുട്ടംകണ്ണൂർ , ജനറൽ കൺവീനർ അഷ്‌റഫ് കർള, ട്രഷറർ ബഷീർ പള്ളിക്കര , പ്രോഗ്രാം കോഡിനേറ്റർ റാഫി പള്ളിപ്പുറം, ഹനീഫ് കോളിയടുക്കം , ശാഹുൽ തങ്ങൾ, വൈസ് ചെയർമാൻ സിറാജ്, ആജൽ , ആദിൽ സാദിഖ്.സലാം കന്യപ്പാടി , സത്താർ അജ്‌മാൻ.ഹാഷിം പപ്പൻ കൊയിലാണ്ടി.നാസർ കോളിയടുക്കം, കാദർ എം പി , കൺവീനർമാർ ഷബീർ കീഴുർ, നൗഷാദ് കന്യപ്പാടി,സാബിത് ശാസ്. മുനീർ ബെരിക്കെ, ജുനൈദ് പയ്യന്നൂർ , എന്നിവരെ തെരഞ്ഞെടുത്തു.
ജനറൽ കൺവീർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.