പ്രവാസ ജീവിതമാണ് ‘അബ്രക്കരികിലി’ന്റെ പശ്ചാത്തലം; ദുബായിലെ ജീവിതത്തോടൊപ്പം സഞ്ചരിച്ച കവിതകളാണവ: ഹനീഫ് കൽമാട്ട
ദുബൈ: ‘അബ്രക്കരികിൽ’ എന്ന തന്റെ കവിതാ സമാഹാരം ദുബായിലെ പൊതു ജീവിതത്തോടൊപ്പം സഞ്ചരിച്ച കാവ്യ ഭാവനകളാണെന്ന് രചയിതാവ് ഹനീഫ് കൽമാട്ട. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വായനാ വർഷാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ സർഗ്ഗധാരാ വിഭാഗം പുറത്തിറക്കുന്ന ‘അബ്രക്കരികിൽ’ ദുബൈ കെ എം സി സി മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ് കൽമാട്ട എഴുതിയ അൻപത് കവിതകളുടെ സമാഹാരമാണ്. ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ നവംബർ പതിനൊന്നിന് വ്യാഴാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ‘അബ്രക്കരികിൽ’ പ്രകാശനം നിർവ്വഹിക്കും.
യോഗത്തിൽ അയ്യൂബ് ഉറുമി അധ്യക്ഷനായിരുന്നു. സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി പ്രാർത്ഥനയും ഉത്ഘാടനവും നിർവ്വഹിച്ചു. അഡ്വ. ഇബ്രാഹിം ഖലീൽ, സലാം പാട്ലടുക്ക, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലെക്കള എന്നിവർ പ്രസംഗിച്ചു. ഡോ. ഇസ്മായിൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.
പ്രവാസ ജീവിതമാണ് ‘അബ്രക്കരികിലി’ന്റെ പശ്ചാത്തലം; ദുബായിലെ ജീവിതത്തോടൊപ്പം സഞ്ചരിച്ച കവിതകളാണവ: ഹനീഫ് കൽമാട്ട
Read Time:1 Minute, 57 Second