Read Time:59 Second
www.haqnews.in
പ്രാർത്ഥന ദിനം ആചരിച്ചു
ഉപ്പള:
പാറക്കട്ട എ ജെ ഐ മമ്പഉൽ ഉലൂം മദ്രസയിൽ പ്രാർത്ഥന ദിനം ആചരിച്ചു. മൺമറഞ്ഞു പോയ സമസ്ത ഉലമാക്കളെയും ഉമറാക്കളെയും അനുസ്മരിച്ചു കൊണ്ട് സ്വദർ മുഅല്ലിം മുബാറക് ഫൈസി ദുആ നിർവ്വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രാധാന്യവും മഹാന്മാരുടെ അനുഭവങ്ങളും അദ്ധേഹം വിശദമാക്കി.
മദ്രസ മാനേജർ അബ്ദുൽ ഖാദർ ഹാജി, അസി.മാനേജർ ഇല്യാസ് പാറക്കട്ട, മൊയ്ദീൻ റിയാസ്, ഉസ്താദുമാരായ അബൂബക്കർ സിദ്ധീഖ് ബാഖവി, റസാഖ് മുസ്ലിയാർ, അബ്ദുറഷീദ് മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, നൗഫൽ മുസ്ലിയാർ എന്നിവർ പങ്കെടുത്തു.