Read Time:1 Minute, 10 Second
2022 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ തുടങ്ങി; ജനുവരി 31 വരെ അപേക്ഷിക്കാം
ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത്തവണയും കരിപ്പൂരില്ല
2022 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ തുടങ്ങി .
കൊവിഡ് മഹാമാരിയുടെ
പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം.2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അതെ സമയം ഹജ്ജിനുള്ള അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലാണ്. ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. അതേസമയം ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത്തവണയും കരിപ്പൂരില്ല. കേരളത്തില്‍ നിന്ന് കൊച്ചിയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രം.