മംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേരില്‍ അദാനി ഗ്രൂപ്പ് എന്ന് ഉള്‍പ്പെടുത്തിയത് വിവാദമായതോടെ നീക്കി.
ബോര്‍ഡില്‍ അദാനി എയര്‍പോര്‍ട്ട് എന്നെഴുതിയത് അനധികൃതമാണെന്ന് വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് തുടങ്ങിയവയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയ മറുപടിയില്‍ അദാനി ഗ്രൂപ്പിന്റെ പേര് വച്ചത് നിയമവിരുദ്ധമാണെന്ന് സമ്മതിച്ചു. അവര്‍ക്ക് നോട്ടീസ് നല്‍കിയെന്നും അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്‌ച രാത്രി ബോര്‍ഡില്‍നിന്ന് അദാനി ഗ്രൂപ്പ് എന്നത് ഒഴിവാക്കി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതും ബോര്‍ഡില്‍ പേര് ചേര്‍ത്തതും എതിര്‍ത്ത് സിപിഐ എം, കോണ്‍ഗ്രസ് തുടങ്ങിയ വിവിധ പാര്‍ട്ടികള്‍ സമരത്തിലായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകന്‍ ദിന്‍രാജ് ആല്‍വയാണ് അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരുവര്‍ഷം മുമ്ബാണ് മംഗളൂരു വിമാനത്താവള നടത്തിപ്പും അറ്റകുറ്റപ്പണികളും അദാനി ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.