ബംഗ്ലൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആള്‍ ഇന്ത്യാ കെഎംസിസിയുടെ ബംഗ്ലൂരു ഘടകമെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ ഇത്തരം സാമൂഹ്യ സംഘടനകള്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ഫാസിസ്റ്റ് സംഘശക്തികളെ പ്രതിരോധിക്കേണ്ടത് ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.പി കൗണ്‍സിലര്‍ മുജാഹിദ് പാഷ, നന്ദകുമാര്‍, മഞ്ചു, അഡ്വ. പ്രമോദ് നമ്പ്യാര്‍, നജീബ്, ജിജോ ജോസഫ്, രാജഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ദശദിന സമൂഹ വിവാഹത്തിന് ഇന്ന് സമാപനം കുറിക്കും. ഒമ്പത് ദിവസങ്ങളിലായി തൊണ്ണൂറ് ജോഡി യുവമിഥുനങ്ങളുടെ മംഗല്യം കഴിഞ്ഞു. കര്‍ണ്ണാടക ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ധനരായ യുവാതി യുവാക്കളെയാണ് സമൂഹ വിവാഹത്തിലേക്ക് തെരഞ്ഞെടുത്തത്. മൂന്ന് മാസത്തോളം ഉള്‍ഗ്രാമങ്ങളിലും ബംഗ്ലൂരു നഗരത്തിന്റെ പ്രാന്തപ്രേദശങ്ങളിലും സര്‍വ്വേ നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കുകായിരുന്നു.
ഇന്ന് നടക്കുന്ന സമാപന സംഗമത്തില്‍ കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.
മാലാന മഖ്‌സൂം ഇംറാന്‍ റശാദി നികാഹിന് കാര്‍മ്മികത്വം വഹിച്ചു. എം.കെ നൗഷാദ് സ്വാഗതവും കെ.വി.പി സുലൈമാന്‍ നന്ദിയും പറഞ്ഞു.

ഓള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു ഘടകം സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക ; എന്‍.എ ഹാരിസ് എം.എല്‍.എ , ദശദിന മംഗല്യ മേളക്ക് നാളെ സമാപനം
Read Time:2 Minute, 48 Second