ദമാം:പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും, സൗദി കിഴക്കൻ പ്രാവശ്യയിലെ പ്രവാസി കൂട്ടായിമ “SAMMANS”യാത്രയയപ്പ് നൽകി.
കൺവീനർ നസീർ ഷാഫിയുടെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ ഉപ്പള അധ്യക്ഷത വഹിച്ചു. ഫൈനാൻസ് കൺട്രോളർ മുന്നാ ഭായ് ഉദ്ഘാടനം ചെയ്തു.ബഷീർ ഉപ്പളയും മുന്നാ ഭായിയും യൂസുഫ് പച്ചിലം പാറക്ക് ഷാൾ അണിയിച്ച് ആദരിച്ചു.
ഓർഗനൈസിങ് സെക്രട്ടറി മൊയ്‌ദീൻ മംഗ്ലിമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹിം കടമ്പാർ എന്നിവർ മുഹമ്മദ് പാണ്ടിയാലിന് ഉപഹാരവും, ബഷീർ ഉപ്പള, നസീർ ഉദ്യാവറും ചേർന്ന് ക്യാഷ് അവാർഡും നൽകി.
പല സാമൂഹ്യ, ചാരിറ്റി സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്ന യൂസുഫ് പച്ചിലംപാറയുടെ മടങ്ങിപോക്ക് പ്രവാസികൾക്കിടയിൽ ഒരു വലിയ വിടവ് വരുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
നാട്ടിലായാലും സജീവമായി നാടിന്റെ നന്മക്ക് വേണ്ടി സാമൂഹ്യ സേവനം തുടരുമെന്ന് യൂസഫ് അറിയിച്ചു.
സൗദിയിൽ ആദ്യമായി, 2004ൽ ഓപ്പൺ സ്റ്റേജ് നിർമിക്കുകയും, 2006ൽ ആദ്യമായി അണ്ടർ ആം ക്രിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടും ചരിത്രം കുറിച്ച ഓർഗനൈസിങ് സെക്രട്ടറി മൊയ്‌ദീൻ മംഗ്ലീമാറിനെ അനുമോദിച്ചു.
ഈ വർഷം ഹജ്ജിനു പോകുന്ന പ്രസിഡന്റ് ബഷീർ ഉപ്പളയെയും കുടുംബത്തേയും അനുമോദിച്ചു.
എല്ലാ മാസവും കൃത്യമായി നടന്നു കൊണ്ടിരുന്ന മീറ്റിംഗ് കൊറോണ കാരണം കൃത്യമായി നടത്താൻ സാധിച്ചിരുന്നില്ല. 2021 ഓഗസ്റ്റ് 12 മുതൽ എല്ലാ രണ്ടാം വ്യാഴാഴ്ച കൃത്യമായി മീറ്റിംഗ് ചേരാനും, അംഗങ്ങൾക് നൽകിയിരുന്നു താത്കാലിക സഹായങ്ങൾ പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു. സാഹചര്യം ശരിയാകുന്ന മുറക്ക് ഒരുമ സീസൺ 3, അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്ന ആലോചിക്കുമെന്നും ഓർഗാനൈസിങ് സെക്രട്ടറി മൊയ്‌ദീൻ മംഗ്ലിമാർ അറിയിച്ചു.
ഓഡിറ്റർ അലി ചിപ്പാർ സ്വാഗതവും, കൺവീനർ നസീർ ഷാഫി നന്ദിയും പറഞ്ഞു.