പനാജി: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ഗോവ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി സര്‍കാര്‍. ‘ഞങ്ങള്‍ ജൂലൈ വരെ കാത്തിരിക്കുകയാണ്, കേസുകളുടെ എണ്ണം പൂജ്യമായി കുറയട്ടെ. ശരിയായ സ്ക്രീനിംഗ് ഉപയോഗിച്ച് ഗോവ വീണ്ടും തുറക്കും. രണ്ട് ഡോസ് വാക്സിനുകളും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപോര്‍ടും ആദ്യ മൂന്ന് മാസത്തേക്ക് സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന തുറമുഖ മന്ത്രി മൈക്കല്‍ ലോബോ പറഞ്ഞു.
പുതുവത്സരവും ക്രിസ്തുമസും ആഘോഷിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ലെന്നും ലോബോ അറിയിച്ചു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രോടോകോളുകള്‍ മാറുമെന്നും അതിനാല്‍ വിനോദ സഞ്ചാരികളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഫ്യൂ ജൂണ്‍ 28 വരെ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകായാണ്. ഇതിന് ശേഷമായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്കുന്ന കാര്യത്തില്‍ തീരുമാനമാവുക.

ഇന്ത്യയിലെ ഈ സംസ്ഥാനത്തേക്ക് കടക്കാൻ രണ്ട് ഡോസ് കോവിഡ് വാക്സിന് നിര്‍ബന്ധം
Read Time:1 Minute, 34 Second