കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് പറയുന്നത്.
ഏറ്റവും കൂടുതല്‍ രോഗികള്‍ നിലവിലുള്ളത് പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ്. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.
ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കൊവിഡ് തീവ്രബാധിത മേഖലകളാണ്.
ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിയത്. യുകെയില്‍ നിന്നെത്തിയ 807 പേരില്‍ കൊവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോഗികളുടെ എണ്ണം കൂടുന്ന ജില്ലകളില്‍ വാക്സിനേഷന്‍ കൂട്ടണം. 45 വയസിനു മുകളിലുള്ളവര്‍ വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം: ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Read Time:1 Minute, 50 Second