മും: രാജ്യവും മഹാരാഷ്ട്രയും ബി.ജെ.പിയുടെ സ്വകാര്യസ്വത്തല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന് നീതിയുറപ്പാക്കാന്‍ നിങ്ങള്‍ക്ക് (ബി.ജെ.പി) കഴിയില്ലെങ്കില്‍ ഭാരത മാതാവ് വിജയിക്കട്ടെ എന്ന് മുദ്രാവാക്ക്യം മുഴക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പെട്രോള്‍വില നൂറുരൂപയില്‍ എത്തിയിട്ടുണ്ട്, പാചക വാതക സിലിണ്ടറുകളുടെ വില ആയിരം രൂപയോടടുക്കുകയാണ്.
നന്ദി, സൈക്കിളിന്റെ വിലയെങ്കിലും വര്‍ദ്ധിപ്പിച്ചിട്ടില്ലല്ലൊ എന്നും അദ്ദേഹം പരിഹസിച്ചു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെപറ്റിയും ഉദ്ധവ് താക്കറെ പരാമര്‍ശിച്ചു. എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുളള തന്ത്രങ്ങള്‍ മുറിക്കുളളില്‍ ചര്‍ച്ചചെയ്തു. എന്നാല്‍ പുറത്ത് നാണമില്ലാതെ അതെല്ലാം നിഷേധിച്ചു. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും ‘നാണമില്ലാത്ത’ എന്ന വാക്കുതന്നെ ഈ പ്രവര്‍ത്തിയെ സൂചിപ്പിക്കാന്‍ ഞാന്‍ ഉപയോഗിക്കുന്നു. ഇതാണോ നിങ്ങളുടെ ഹിന്ദുത്വം? അന്തരിച്ച സേന തലവന്‍ ബാലസാഹേബ് താക്കറെയോടുള്ള നിങ്ങളുടെ സ്‌നേഹം ഇപ്രകാരമാണോ? എന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.

സാധാരണക്കാരന് നീതിയുറപ്പാക്കാന്‍ ബി.ജെ.പി ക്ക് കഴിയില്ലെങ്കില്‍ ‘ഭാരത് മാതാകീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കാന്‍ അവകാശമില്ലെന്ന് ഉദ്ധവ് താക്കറെ
Read Time:2 Minute, 19 Second