ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 2.20 കോടി രൂപയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയിലുള്ള താരത്തിന് 20 ലക്ഷം രൂപ മാത്രമാണ് അധികമായി ലഭിച്ചത്. സമകാലീന ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം അപ്പോള്‍ മുതല്‍ തന്നെ ഉയര്‍ന്നു കേട്ടിരുന്നു. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസിസ് താരം മൈക്കിള്‍ ക്ലര്‍ക്ക് രംഗത്തെത്തിയിരിക്കുന്നത്.കുറഞ്ഞ തുകയായതിനാല്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് സ്മിത്തിനൊപ്പം കളിക്കുകകൂടി ചെയ്തിട്ടുള്ള മുന്‍ ഓസീസ് നായകന്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സ്മിത്തിന് താരലേലത്തിന് മുമ്ബാണ് രാജസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. അടിസ്ഥാന വിലയായ 2 കോടിയില്‍ ബാംഗ്ലൂര്‍ താല്‍പര്യം കാണിച്ചെങ്കിലും 2 കോടി 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. മറ്റാരും താരത്തിനായി രംഗത്തെത്തിയില്ല.
രോഹിത്തും ഹാര്‍ദിക്കും എന്റെ റൂമിലെത്തി, ചെലവ് വേണമെന്ന് പറഞ്ഞു; കൃഷ്‌ണപ്പ ഗൗതം
സ്മിത്തിന്റെ പുതിയ ശമ്ബളം രാജസ്ഥാന്‍ റോയല്‍സില്‍ ലഭിച്ചിരുന്നതിനേക്കാള്‍ വളരെക്കുറവാണ്. 2018 സീസണിന് മുന്നോടിയായി 12.5 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ സ്മിത്തിനെ നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ക്യാപ്റ്റന്‍, ബാറ്റ്സ്മാന്‍ എന്നീ നിലകളില്‍ മികച്ച പ്രകടനം നടത്താന്‍ സ്മിത്ത് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് താരത്തെ ഒഴിവാക്കി പകരം മലയാളി താരം സഞ്ജുവിനെ പകരം നായകനാക്കിയത്.
സ്മിത്തിന്റെ ഏറ്റവും പുതിയ ഐപിഎല്‍ കരാര്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഒഴിവാക്കാന്‍ താരത്തിനെ പ്രേരിപ്പിക്കുമെന്ന് ക്ലര്‍ക്ക് വിശ്വസിക്കുന്നു. “അദ്ദേഹത്തിന്റെ ടി20 പ്രകടനങ്ങള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മികച്ചതായിരുന്നില്ല. 400,000 ഡോളറില്‍ താഴെയുള്ള പണത്തിന് അദ്ദേഹം പോയതില്‍ ഞാന്‍ അതിശയിക്കുന്നു,” ക്ലര്‍ക്ക് പറഞ്ഞു.
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ കഴിവ് തെളിയിക്കണം; മുംബൈ ഇന്ത്യന്‍സ്
ഇത്തവണ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസായിരുന്നു. 16.25 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലേല തുകയാണിത്. അണ്‍ക്യാപ്ഡ് താരങ്ങളില്‍ 9.25 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ കൃഷ്ണപ്പ ഗൗതവും ആരാധകരെ ഞെട്ടിച്ചു.
ലേല തുക കുറഞ്ഞു; സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും
Read Time:4 Minute, 22 Second