ഖത്തറില്‍ എത്തിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

0 0
Read Time:7 Minute, 50 Second

ദോഹ: എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറി​െന്‍റ കോവിഡ്​ ഗ്രീന്‍ലിസ്​റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചില വിഭാഗങ്ങള്‍ക്ക്​ ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ്​ ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി. രാജ്യത്ത്​ കോവിഡ്​ രോഗികള്‍ കൂടി വരുന്ന പശ്​ചാത്തലത്തിലാണിത്​. ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍​െപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവര്‍ക്കും​ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്നും ചില വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന ഇളവുകള്‍ ഇനി മുതല്‍ ലഭ്യമല്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ​കുഞ്ഞുങ്ങളുള്ള മാതാക്കള്‍, പ്രായമായവര്‍, കുട്ടികള്‍, ദീര്‍ഘകാലരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക്​ ഹോംക്വാറന്‍റീന്‍ മതിയായിരുന്നു.ഈ ഇളവാണ്​ ഇല്ലാതായത്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളു​െട പട്ടികയാണ്​ ഗ്രീന്‍ലിസ്​റ്റ്​. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യക്കാര്‍ക്ക്​ മാത്രമേ നിലവില്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ ആവശ്യമില്ലാത്തതുള്ളൂ. ഇവര്‍ ഹോം ക്വാറന്‍റീനിലാണ്​ കഴി​േയണ്ടത്​.

ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍​െപ്പട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്‍റീന്‍ വ്യവസ്​ഥകള്‍ ഇങ്ങനെയാണ്​:ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറന്‍റീന്‍ ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കണം.ഒരാഴ്ചക്ക് ശേഷം ഹെല്‍ത്ത് സെന്‍ററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റീവ് ആണെങ്കില്‍ ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കില്‍ ഇഹ്തിറാസ്​ ആപ്പില്‍ പച്ച തെളിയുകയും ക്വാറന്‍റീന്‍ അവസാനിക്കുകയും ചെയ്യും.

ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള ഖത്തറിന്‍െറ ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെടാത്ത രാജ്യക്കാരുടെ ക്വാറന്‍റീന്‍ വ്യവസ്​ ഥകള്‍ക്ക്​ ഇങ്ങനെയാണ്​: ഇവര്‍ ഖത്തര്‍ എയര്‍വേയ്​സിലാണ്​ വരുന്നതെങ്കില്‍ അംഗീകൃത കോവിഡ്​ പരിശോധനകേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ കരുതണം. മറ്റ്​ വിമാനങ്ങളില്‍ വരുന്നവര്‍ക്ക്​ മുന്‍കൂട്ടിയുള്ള പരിശോധന സര്‍ട്ടിഫിക്കറ്റ്​ ആവശ്യമില്ല. ഇവര്‍ക്ക്​ ഹമദ്​ വിമാനത്താവളത്തില്‍ നിന്ന്​ പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക്​ ചെയ്​ത ക്വാറന്‍റീന്‍ ഹോട്ടലിലേക്ക്​ കൊണ്ടുപോകും. തുടര്‍ന്ന്​​ ഒരാഴ്​ച ഹോട്ടല്‍ ക്വാറന്‍റീന്‍. ആറാംദിനം കോവിഡ്​ പരിശോധന നടത്തും. നെഗറ്റീവ്​ ആണെങ്കില്‍ പിന്നീടുള്ള ഏഴ്​ ദിവസം ഹോം ക്വാറന്‍റീന്‍. വിസയുള്ളവര്‍ ‘എക്​സപ്​ഷനല്‍ എന്‍ട്രി പെര്‍മിറ്റ്​’ കൈപറ്റിയതിന്​ ശേഷം മാത്രമേ ഖത്തറിലേക്ക്​ വരാന്‍ കഴിയൂ.

ഈ ഇളവാണ്​ ഇല്ലാതായത്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളു​െട പട്ടികയാണ്​ ഗ്രീന്‍ലിസ്​റ്റ്​. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യക്കാര്‍ക്ക്​ മാത്രമേ നിലവില്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ ആവശ്യമില്ലാത്തതുള്ളൂ. ഇവര്‍ ഹോം ക്വാറന്‍റീനിലാണ്​ കഴി​േയണ്ടത്​.

ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍​െപ്പട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്‍റീന്‍ വ്യവസ്​ഥകള്‍ ഇങ്ങനെയാണ്​:ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറന്‍റീന്‍ ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കണം.ഒരാഴ്ചക്ക് ശേഷം ഹെല്‍ത്ത് സെന്‍ററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റീവ് ആണെങ്കില്‍ ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കില്‍ ഇഹ്തിറാസ്​ ആപ്പില്‍ പച്ച തെളിയുകയും ക്വാറന്‍റീന്‍ അവസാനിക്കുകയും ചെയ്യും.

ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള ഖത്തറിന്‍െറ ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെടാത്ത രാജ്യക്കാരുടെ ക്വാറന്‍റീന്‍ വ്യവസ്​ ഥകള്‍ക്ക്​ ഇങ്ങനെയാണ്​: ഇവര്‍ ഖത്തര്‍ എയര്‍വേയ്​സിലാണ്​ വരുന്നതെങ്കില്‍ അംഗീകൃത കോവിഡ്​ പരിശോധനകേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ കരുതണം. മറ്റ്​ വിമാനങ്ങളില്‍ വരുന്നവര്‍ക്ക്​ മുന്‍കൂട്ടിയുള്ള പരിശോധന സര്‍ട്ടിഫിക്കറ്റ്​ ആവശ്യമില്ല. ഇവര്‍ക്ക്​ ഹമദ്​ വിമാനത്താവളത്തില്‍ നിന്ന്​ പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക്​ ചെയ്​ത ക്വാറന്‍റീന്‍ ഹോട്ടലിലേക്ക്​ കൊണ്ടുപോകും. തുടര്‍ന്ന്​​ ഒരാഴ്​ച ഹോട്ടല്‍ ക്വാറന്‍റീന്‍. ആറാംദിനം കോവിഡ്​ പരിശോധന നടത്തും. നെഗറ്റീവ്​ ആണെങ്കില്‍ പിന്നീടുള്ള ഏഴ്​ ദിവസം ഹോം ക്വാറന്‍റീന്‍. വിസയുള്ളവര്‍ ‘എക്​സപ്​ഷനല്‍ എന്‍ട്രി പെര്‍മിറ്റ്​’ കൈപറ്റിയതിന്​ ശേഷം മാത്രമേ ഖത്തറിലേക്ക്​ വരാന്‍ കഴിയൂ.

ഗ്രീന്‍ ലിസ്​റ്റില്‍ ഉള്ള രാജ്യങ്ങള്‍

കോവിഡ്​ ഭീഷണി കുറവുള്ള ഖത്തറിന്‍െറ ഗ്രീന്‍ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയാണ്​. ഒമാന്‍, ബ്രൂണെ ദാറുസ്സലാം, തായ്​ ലാന്‍റ്​, ​െചെന, വിയറ്റ്​നാം, മലേഷ്യ, സൗത്​ കൊറിയ, സിംഗപ്പൂര്‍, ജപ്പാന്‍, മ്യാന്‍മര്‍, മാലദ്വീപ്​ ( സേഫ്​ ട്രാവല്‍ ബബ്​ള്‍ പ്രകാരമുള്ള പാക്കേജ്​ യാത്ര മാത്രം), ആസ്​ട്രേലിയ, ന്യൂസിലാന്‍റ്​, മെക്​സിക്കോ, ക്യൂബ, മൗറീഷ്യസ്​, ഐസ്​ലാന്‍റ്​, അയര്‍ലാന്‍റ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!