ജിദ്ദ : സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ വിമാനത്തിന് തീപിടിച്ചു. നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേനയാണ് അറിയിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
യെമന്‍ അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള അബ്ഹവിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ അയച്ച രണ്ടു സായുധഡ്രോണുകള്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്തതായും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി. ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ് ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും പറഞ്ഞു
ആക്രമണത്തെലോകരാഷ്ട്രങ്ങള്‍ അപലപിച്ചു.
സൗദിയിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നേരേ നടത്തുന്ന ആക്രമണങ്ങള്‍ ഹൂതികള്‍ അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഹൂതിആക്രമണത്തെ അമേരിക്ക,ഫ്രാന്‍സ്, ജിസിസി, അറബ് രാജ്യങ്ങള്‍ തുടങ്ങിയവര്‍ അപലപിച്ചു.