മുംബൈ:
ഈ വര്‍ഷം ജൂണില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറിയേക്കുമെന്ന് സൂചനകള്‍. കോവിഡ് 19 മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പരമ്ബരകള്‍ നടത്തുന്നതിനായി സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ബിസിസിഐ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ക്രിക്കറ്റ് ലോകത്തിന് വലിയ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്.
ഇത്തവണത്തെ ഏഷ്യാകപ്പില്‍ നിന്ന് പിന്മാറാന്‍ ബിസിസിഐ തീരുമാനിക്കുകയാണെങ്കില്‍ ഏറെക്കാലത്തിന് ശേഷം ഇന്ത്യ-പാക് പോരാട്ടം കാണാന്‍ കാത്തിരിക്കുന്നവര്‍ക്കും അത് വലിയ നിരാശയായിരിക്കും നല്‍കുക. നിലവില്‍ ലോകകപ്പുകളിലും, ഏഷ്യാകപ്പുകളിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരങ്ങള്‍ വരാറുള്ളത്.
ഇതും നടക്കാതെ വന്നാല്‍ ആരാധകര്‍ക്കുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാവും.
ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയേക്കുമെന്നുള്ള സൂചന മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരുടേയും ചങ്കിടിപ്പ് വര്‍ധിക്കുന്നുണ്ട്. ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് മൂല്യം കുറയും എന്നതാണ് അവര്‍ക്ക് തലവേദന സമ്മാനിക്കുന്നത്.
അതേ സമയം ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് നേരിടുന്ന നഷ്ടം ഒഴിവാക്കാന്‍ ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ ടീമുകളെ പരമ്ബരയ്ക്ക് ക്ഷണിക്കാനും ബിസിസിഐ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന് പുറമേ കോവിഡിന്റെ വരവോടെ നീട്ടിവെച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയും ഇന്ത്യ കളിച്ചേക്കും.

ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യന്‍ ടീം പിന്മാറിയേക്കും ; നിരാശയോടെ ആരാധകർ
Read Time:2 Minute, 32 Second