അബുദാബി:
ഇന്ന് (ജനുവരി 1) മുതൽ, വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ കൂടാതെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അബുദാബി എമിറേറ്റിലുടനീളമുള്ള പുതിയ റഡാറുകൾ വഴി പിടിക്കപെടും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴിയാണ് ഈ പുതിയ സംവിധാനം ഉപയോഗപെടുത്തുന്നത്.
കൂടാതെ കുറ്റകൃത്യം റഡാർ കണ്ടെത്തിയാൽ ഡ്രൈവർക്ക് SMS ആയി നോട്ടിഫിക്കേഷൻ വരികയും ചെയ്യും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അബുദാബിയുടെ ഗതാഗത ശൃംഖലയിൽ നടപ്പാക്കാൻ തുടങ്ങിയ നിരവധി മാറ്റങ്ങളുടെ ഭാഗമാണിത്.
അബുദാബിയിൽ നാളെ ജനുവരി രണ്ട് മുതലാണ് ‘ഡാർബ്’ ടോൾ സംവിധാനം നിലവില്‍ വരുന്നത്. അബുദാബി ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന നാല് പാലങ്ങളിലൊന്നായ അൽ മക്ത പാലം, മുസഫ ബ്രിഡ്ജ്, ഷെയ്ഖ് സായിദ് ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബ്രിഡ്ജ് എന്നിവിടങ്ങളിൽ നാല് ടോൾ ഗേറ്റുകൾ വഴിയാണ് ഈ സിസ്റ്റം നടപ്പിലാക്കുക.
സ്വകാര്യ വാഹനങ്ങള്‍ ഓരോ തവണയും ടോള്‍ ഗേറ്റിലൂടെ കടന്നുപോകുമ്പോഴായിരിക്കും നിരക്ക് ഈടാക്കുക. രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണിവരെയും മാത്രമേ ടോള്‍ ഈടാക്കുകയുള്ളൂ. ഒരു ദിവസം ഇങ്ങനെ പരമാവധി 16 ദിര്‍ഹമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഇപ്പോൾ, 2021 ന്റെ തുടക്കത്തിൽ, വാഹനമോടിക്കുന്നവർക്ക് ഓട്ടോമാറ്റിക് ട്രാഫിക് നിയമലംഘന അറിയിപ്പുകൾ അയച്ചതായി അബുദാബി പോലീസ് ഉറപ്പാക്കും. അബുദാബി ഡിജിറ്റൽ അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്, കൂടാതെ അപകടകരമായ ചില ഡ്രൈവിംഗ് സ്വഭാവങ്ങൾ ഇല്ലാതാക്കാനും അബുദാബിയുടെ റോഡുകൾ സുരക്ഷിതമാക്കാനും ഈ സിസ്റ്റം ലക്ഷ്യമിടുന്നു.
ആംബുലന്‍സ്, സൈനിക വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള പൊലീസ് വാഹനങ്ങള്‍, ആഭ്യന്തര മന്ത്രാലയത്തിലെ വാഹനങ്ങള്‍, അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്‍ത പബ്ലിക് ടാക്സികള്‍, ഐ.സി.ടിയുടെ അനുമതിയുള്ള സ്‍കൂള്‍ ബസുകള്‍, 26ല്‍ അധികം യാത്രക്കാരുള്ള ട്രാന്‍സ്‍പോര്‍ട്ട് ബസുകള്‍, മോട്ടോര്‍ ബൈക്കുകള്‍, കെട്ടിവലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയെയും ടോളില്‍ നിന്ന് ഒഴിവാക്കും.