അഹ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും വീണ്ടും പാഡണിഞ്ഞ് ബാറ്റുമായി ക്രീസിലെത്തിയത് കാണാനായതിന്‍റെ ത്രില്ലിലായിരുന്നു ആരാധകര്‍. ബി.സി.സി.ഐ 89ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് 12 ഓവര്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. അഹ്മദാബാദിലെ മൊേട്ടറ സ്റ്റേഡിയത്തിലായിരുന്നു ബോര്‍ഡ് മെമ്ബര്‍മാര്‍ തമ്മിലുള്ള മത്സരം.
ജയ് ഷായുടെ നേതൃത്വത്തിലുള്ള സെക്രട്ടറി ഇലവനും സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പ്രസിഡന്‍റ് ഇലവനുമായിരുന്നു നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അര്‍ധസെഞ്ചറിയുമായി ഗാംഗുലി തിളങ്ങിയെങ്കിലും ടീം തോറ്റു.
ആദ്യം ബാറ്റു ചെയ്ത സെക്രട്ടറി ഇലവന്‍ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്റെയും( 22 പന്തില്‍ 37), ജയദേവ് ഷായുടെയും(38) മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പ്രസിഡന്‍സ് ഇലവനെ ക്യാപ്റ്റര്‍ സൗരവ് ഗാംഗുലി തന്നെ 53 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചെങ്കിലും 28 റണ്‍സിന് ടീം തോല്‍ക്കുകയായിരുന്നു.
വീണ്ടും പാഡണിഞ്ഞ് അസ്ഹറും,ഗാംഗുലിയും ; തകർപ്പൻ പ്രകടനം കണ്ട ത്രില്ലിൽ ആരാധകർ
Read Time:1 Minute, 40 Second