Read Time:57 Second
www.haqnews.in
ദുബായ്:
മർഹൂം പി ബി അബ്ദുൽ റസാഖ് സാഹിബിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസറഗോഡ് ജില്ലാ തല സാഹിത്യ മത്സരങ്ങളിലെ വിധി കർത്താക്കളായ ഷാഫി തൃശൂരിനെയും ഉമ്മർ ആദൂരിനെയും ദുബൈ കെ.എം.സി.സി. ആസ്ഥാനത്തു വെച്ച് ആദരിച്ചു.

അയൂബ് ഉറുമി അധ്യക്ഷം വഹിച്ച യോഗം അഡ്വ: ഇബ്രാഹിം ഖലീൽ ഉൽഘടനം ചെയ്തു, ഇബ്രാഹിം ബേരിക്ക, മന്സൂർ മർത്യാ, സലാം പടലട്ക, മുനീർ ബേരിക്ക, യൂസുഫ് ഷേണി, സുഹൈൽ കോപ തുടങ്ങിയർ സംബന്ധിച്ചു. സൈഫുദ്ദിൻ മൊഗ്രാൽ സ്വാഗതവും ഡോ: ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.


