ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം;  ഇനി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചാല്‍ പരമ്പര റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന മുന്നറിയിപ്പ്

ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം; ഇനി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചാല്‍ പരമ്പര റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന മുന്നറിയിപ്പ്

0 0
Read Time:2 Minute, 30 Second

ക്രൈസ്റ്റ്ചര്‍ച്ച്‌: രാജ്യം മുഴുവന്‍ ശക്തമായ കൊറോണ നിയന്ത്രണം വരുത്തി നില്‍ക്കേ ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം. ആറുപേര്‍ക്ക് ഒറ്റയടിക്ക് കഴിഞ്ഞയാഴ്ച കൊറോണ സ്ഥിരീകരിച്ച ശേഷം ഇന്നലെ ഏഴാമത്തെ താരത്തിനും കൊറോണ ബാധിച്ചതാണ് പാകിസ്താനെ വെട്ടിലാക്കിയത്. ഇനി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചാല്‍ പരമ്ബര റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന മുന്നറിയിപ്പാണ് ന്യൂസിലാന്റ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.
കൊറോണ പ്രോട്ടോക്കോള്‍ ശക്തമാക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയ ജസിന്ദ ആര്‍ഡേണ്‍ രണ്ടാമതും അധികാരമേറ്റിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു.
വിദേശികളായി എത്തി ഇത്രയധികം പേര്‍ക്ക് കൊറോണ ബാധിക്കുന്ന ആദ്യ സംഭവമായതിനാല്‍ കര്‍ശനമായ വ്യവസ്ഥയാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവസാന മുന്നറിയിപ്പെന്ന നിലയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതെന്ന് പി.സി.ബി മേധാവി വസീം ഖാന്‍ പറഞ്ഞു.
പതിനാല് ദിവസം ഹോട്ടലിലെ സ്വന്തം മുറിയില്‍ നിന്നും പുറത്തിറങ്ങരുതെന്ന വ്യവസ്ഥ പല താരങ്ങളും തെറ്റിച്ചിരുന്നു. റെസ്‌റ്റോറന്റില്‍ പോലും ക്വാറന്റൈന്‍ സമയത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇനയെല്ലാം പാകിസ്താന്‍ താരങ്ങള്‍ പല തവണ തെറ്റിച്ചിരുന്നു. പരിശീലനത്തിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. യാതൊരു സമൂഹിക അകലവും പാലിക്കാതെ താരങ്ങള്‍ കറങ്ങിനടന്നതും തെളിവായി ഹോട്ടലധികൃതര്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!