പ്രശസ്ത ജെറ്റ്​മാന്‍  പൈലറ്റ്​ വിന്‍സന്‍റ്​ റഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു

പ്രശസ്ത ജെറ്റ്​മാന്‍ പൈലറ്റ്​ വിന്‍സന്‍റ്​ റഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു

0 0
Read Time:1 Minute, 54 Second

ദുബൈ: പ്രശ്സ്​ത ജെറ്റ്​മാന്‍ പൈലറ്റ്​ വിന്‍സന്‍റ്​ റഫെ (36) അപകടത്തില്‍ മരിച്ചു. ദുബൈയില്‍ പരിശീലനത്തിനിടെയാണ്​ ഫ്രാന്‍സുകാരനായ വിന്‍സിയുടെ മരണം. ചൊവ്വാഴ്​ച രാവിലെയാണ്​ അപകടം. മരുഭൂമിയില്‍ പരിശീലനപറക്കലിനിടെ അപകടത്തില്‍പെടുകയായിരുന്നു.

മാസങ്ങള്‍ക്ക്​ മുന്‍പ്​ ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന്​ 1800 മീറ്റര്‍ ഉയരത്തിലേക്ക്​ പറന്നുയര്‍ന്ന വിന്‍സിയുടെ വീഡിയോ വൈറലായിരുന്നു.

മലയാളികള്‍ അടക്കം പങ്കാളികളായ ജെറ്റ്​മാന്‍ സംഘത്തി​െന്‍റ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണപറക്കല്‍. അത്​ ചരിത്രത്തിലെ നാഴികക്കല്ലാണെന്നായിരുന്നു ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം വിശേഷിപ്പിച്ചത്​.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്​ ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന്​ ശ്രദ്ധനേടിയയാളാണ്​ വിന്‍സന്‍റ്​. ദുബൈയില്‍ നിരവധി പറക്കലുകള്‍ നടത്തിയിരുന്നു. ജെറ്റ്​പാക്കുകളും കൃത്രിമ ചിറകുകളും ഉപയോഗിച്ച്‌​ ആകാശത്തേക്ക്​ പറന്നുയരുന്നവരാണ്​ ജെറ്റ്​മാന്‍മാര്‍. മലയാളികള്‍ അടക്കമുള്ളവര്‍ ദുബൈയില്‍ ജെറ്റ്​മാന്‍ പരിശീലനം നടത്തുന്നുണ്ട്​. പ്രൊഫഷനല്‍ സ്​കൈഡൈവര്‍, ജമ്ബര്‍, പരിശീലകന്‍ തുടങ്ങിയ നിലയില്‍ പേരെടുത്തയാളാണ്​ വിന്‍സി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!