യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.എന്‍.എം.സി ഹെല്‍ത്ത് കെയര്‍, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആര്‍.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്ബനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നും വന്‍സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങിയത്തിയത്.
സഹോദരന്‍റെ രോഗാവസ്ഥയെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു വിശദീകരണമെങ്കിലും പിന്നീട് കേട്ടത് വലിയ സാമ്ബത്തികക്രമക്കേടുകളുടെ വാര്‍ത്തയായിരുന്നു.തുടര്‍ന്ന് ഷെട്ടിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ ഏപ്രിലില്‍ യുഎഇ സെന്‍റ്രല്‍ ബാങ്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യുഎഇയിലെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും കമ്ബനിയില്‍ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ബി.ആര്‍.ഷെട്ടി പറഞ്ഞു.