തൃശൂര്‍: രോഗങ്ങളുടെ ആധിക്യം പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ മെഡിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം ആശ്വാസമാകുന്നു. സെപ്റ്റംബര്‍ 14ന് തുടങ്ങി 23ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് സര്‍വകലാശാല റെക്കോര്‍ഡ് സമയംകൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി നവംബര്‍ നാലിന് പ്രസിദ്ധീകരിച്ചത്.
ഡി.എം വിഭാഗത്തില്‍ കാര്‍ഡിയോളജി, എന്‍ഡോക്രിനോളജി, ഗ്യാസ്‌ട്രോ എന്‍ററോളജി, മെഡിക്കല്‍ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക് ഓങ്കോളജി, പള്‍മണറി മെഡിസിന്‍; എം സി എച്ച് വിഭാഗത്തില്‍ കാര്‍ഡിയോ വാസ്ക്കുലാര്‍ & തൊറാസിക് സര്‍ജറി ഗ്യാസ്‌ട്രോ ഇന്‍റസ്റ്റിനല്‍ സര്‍ജറി, ജനിറ്റോ യൂറിനറി സര്‍ജറി, ന്യൂറോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്ക്റ്റീവ് സര്‍ജറി, സര്‍ജിക്കല്‍ ഓങ്കോളജി എന്നിങ്ങനെ സ്‌പെഷലൈസ് ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ 111 പേരാണ് പരീക്ഷയെഴുതിയത്.
പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചുവെന്ന് സര്‍വകലാശാല അറിയിച്ചു. സമൂഹത്തില്‍ ദൗര്‍ലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന മേഖലകളിലേക്കാണ് ഇവരുടെയെല്ലാം സേവനം സര്‍ക്കാറിന് ലഭ്യമാകുന്നത്.