0
0
Read Time:1 Minute, 3 Second
www.haqnews.in
മംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച കാവൂരിലാണ് സംഭവം.തൃശ്ശൂർ സ്വദേശിയായ സുരേന്ദ്ര(63)നാണ് കൊല്ലപ്പെട്ടത്.
കാവൂരിലെ മല്ലി ലേ ഔട്ടിൽ താമസക്കാരനായിരുന്നു സുരേന്ദ്രൻ. പദവിനങ്ങടിയിൽ ജ്യോതി ലാബിലെ സെയിൽസ് മാനേജറായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. വൈകിട്ട് മൂന്നിനും അഞ്ചിനുമിടക്ക് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ മടങ്ങവേയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ കാവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു..