കുമ്പള: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ നവീകരിച്ച സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിനു സമർപ്പിച്ചു.
കുമ്പള പഞ്ചായത്ത് 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്.
സ്മാർട്ട് ലൈബ്രറിയുടെ ഉദ്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.പുണ്ടരിരാക്ഷ നിർവ്വഹിച്ചു.കുമ്പള പഞ്ചായത്ത് അസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി.
പുതുതായി നിർമിച്ച റീഡിംഗ് കോർണർ കുമ്പള പഞ്ചായത്ത് വിദ്യഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.ആരിഫ് ഉദ്ഘാടനം ചെയ്തു. ആരിക്കാടി പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വൈ. ഹരീഷ് രചിച്ച കവിതാ സമാഹാരമായ “കർണ്ണൻ” എഴുത്ത്കാരനും മാപ്പിളപ്പാട്ട് ഗവേഷകനുമായ പി.കെ. അബ്ദുൽ കാദർ വിൽറോഡിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, ഐ.കെ. അബ്ദുല്ലകുഞ്ഞി, മുഹമ്മദ് അനസ് കെ, അബ്ബാസ് കൊടിയമ്മ, കെ.എം അബ്ബാസ്, ഹാഷിർ കൊടിയമ്മ, സാഹിർ അബ്ബാസ്, സിദ്ധീഖ് ഊജാർ, യൂസുഫ് കൊടിയമ്മ, മുഹമ്മദ് മഡുവം, പി എസ് മുഹമ്മദ്, അബ്ദുൽ റഹ്മാൻ പജിയാനം തുടങ്ങിയവർ സംസാരിച്ചു.