0
0
Read Time:54 Second
www.haqnews.in
ഉപ്പള: ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനും, അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെ കെ.പി.എസ്.ടി.എ അധ്യാപകർ മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡൻറ് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം പ്രശാന്ത് കാനത്തൂർ മുഖ്യ പ്രഭാഷണം നടത്തി.കെ.എച്ച്.ശ്രീനിവാസൻ ,സുരേന്ദ്രൻ ചീമേനി, കെ.വി.ജനാർദനൻ, വിമൽ അടിയോടി, സെക്രട്ടറി ഇസ്മയിൽ സ്വാഗതവും ട്രഷറർ കെ.എ.അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു