സ്പീഡ് കാമറയിൽ പതിയുന്ന ചിത്രങ്ങൾ വെച്ച് പിഴയീടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു ; കാരണം ഇതാണ്

സ്പീഡ് കാമറയിൽ പതിയുന്ന ചിത്രങ്ങൾ വെച്ച് പിഴയീടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു ; കാരണം ഇതാണ്

0 0
Read Time:1 Minute, 52 Second

കൊച്ചി: നിരത്തുകളില്‍ സ്ഥാപിച്ച സ്​പീഡ്​ കാമറയില്‍ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത്​ ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്​.

മോട്ടോര്‍ വാഹന നിയമപ്രകാരം നിരത്തുകളില്‍ ഓരോ വാഹനത്തി​െന്‍റയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്​. കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ കുറവാണ്​. പരമാവധി വേഗതയെക്കുറിച്ച്‌ അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് കാമറകളില്‍ പതിയുകയും പിന്നീട്​ അമിത വേഗതയിലുള്ള ഡ്രൈവിങ്ങിന്​ പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ്​ വാഹന ഉടമകള്‍ക്ക്​ ലഭിക്കുന്ന സാഹചര്യവുമാണുള്ളതെന്നും ഹൈക്കോടതിയോട്​ സിജു കമലാസനന്‍ പറഞ്ഞു.
മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസി​െന്‍റ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നൂ. ഹരജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ്​ ജസ്റ്റിസ് രാജാ വിജയ രാഘവ​െന്‍റ ഇടക്കാല ഉത്തരവ്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!