പ്രവാചക പിറവി പുതുക്കി ഇന്ന് നബിദിനം

പ്രവാചക പിറവി പുതുക്കി ഇന്ന് നബിദിനം

0 0
Read Time:3 Minute, 21 Second

ഇന്നു മുഹമ്മദ്‌ നബിയുടെ 1495-ജന്മദിനമാഘോഷിക്കുമ്ബോള്‍ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ്‌ കടന്നു പോകുന്നത്‌. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു പോലും ലോകത്തെയാകെ നിശ്‌ചലമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, കോവിഡ്‌ മഹാവ്യാധി വന്‍കരകളുടെ അതിരുകള്‍ കടന്ന്‌ മനുഷ്യനൊപ്പമുണ്ട്‌. തിരുനബിയുടെ ഏറ്റവും പ്രധാന പാഠങ്ങളിലൊന്നായ പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും ഇക്കാലത്ത്‌ കൂടുതല്‍ പ്രസക്‌തമാണ്‌. പ്രാര്‍ത്ഥനയുടെ കവചമണിഞ്ഞ്‌ മനോധൈര്യവും പ്രതീക്ഷയും കൈവിടാതെ മുന്നോട്ടു പോവുകയെന്നതാണ്‌ നബി മാര്‍ഗം. പ്രശ്‌നങ്ങള്‍ക്ക്‌ മുന്നില്‍ പതറി ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ ഒരു വട്ടം പ്രവാചക ചരിത്രം വായിക്കട്ടെ. തിരിച്ചടികളുണ്ടാകുമ്ബോള്‍ അവയെ സമചിത്തതയോടെയും വിവേകത്തോടെയും സമീപിക്കണമെന്നാണ്‌ 63 വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ പ്രവാചകന്‍ പഠിപ്പിച്ചത്‌.

വെല്ലുവിളികള്‍ക്കു മുന്നില്‍ പതറിപ്പോകാതെ സ്രഷ്‌ടാവില്‍ അഭയം തേടുന്നവര്‍ക്കൊപ്പമാണ്‌ അന്തിമ വിജയം. തന്റെ ജന്മനാട്ടില്‍ കൊടിയ അവഗണനയ്‌ക്ക്‌ പാത്രമായി മദീനയിലേക്ക്‌ പലായനം ചെയ്‌തപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷം വിജയക്കൊടി പാറിച്ച്‌ തിരിച്ചു വന്നപ്പോള്‍ സമചിത്തതയും സഹാനുഭൂതിയും അദ്ദേഹം കൈവിട്ടില്ല. വികാരമിളക്കി വിട്ട്‌ അതിക്രമം കാണിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തില്ല. വിജയത്തിന്റെ നെറുകയിലും പരാജയത്തിന്റെ വേദനയിലും നീതി കൈവിടരുതെന്ന വലിയ മാതൃക മുഹമ്മദ്‌ നബിയുടെ ജീവിതത്തിലുണ്ട്‌.
തിരുനബിയെ പഠിച്ചും അറിഞ്ഞുമുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്‌. അവ ഇനിയും തുടരണം. എന്നാല്‍, ഫ്രാന്‍സില്‍ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിനെയും ഇന്ത്യയിലെ വലതുപക്ഷ തീവ്രനിലപാടുകാരെയും പോലുള്ളവര്‍ ഇസ്ലാംപേടി വിതച്ച്‌ രാഷ്‌ട്രീയ ലാഭം കൊയ്ാന്‍ യനടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്‌. ഇന്ത്യയുടെ അഭിമാനമായ മതേതര പൈതൃകവും ഫ്രഞ്ച്‌ വിപ്ലവത്തിന്റെ കാതലായ സാഹോദര്യവും പ്രായോഗിക തലത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ തന്നെ അത്തരം ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ വേദനാജനകമാണ്‌. നീതിക്കു വേണ്ടിയുള്ള പ്രവാചക പാഠങ്ങളുടെ കരുത്തില്‍ ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്താനാവും. എല്ലാ വിഭാഗം ആളുകളെയും സഹകരിപ്പിച്ച്‌ ഇത്തരം ശ്രമങ്ങള്‍ ജാഗ്രതയോടെ നടത്തേണ്ടതുണ്ട്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!