സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിൽ പ്രവാചക  സന്ദേശങ്ങൾ നിർണ്ണായകം;  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിൽ പ്രവാചക സന്ദേശങ്ങൾ നിർണ്ണായകം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

0 0
Read Time:2 Minute, 33 Second

പെരിന്തല്‍മണ്ണ: മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പ്രവചനാതീതമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ കാലത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ പ്രവാചക സന്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ഓസ്‌ഫോജ്‌ന ഓണ്‍ലൈനായി സംഘടിപ്പിച്ച മീലാദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക പ്രകീര്‍ത്തനങ്ങളടക്കമുള്ള സദ്പ്രവര്‍ത്തനങ്ങളിലൂടെ പ്രവാചകചര്യ പിന്‍തുടര്‍ന്ന് ലോകം കൂടുതല്‍ സൃഷ്ടാവിന്റെ സഹായത്തിനു സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ.
കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, കക്കോടന്‍ മുഹമ്മദ് ഹാജി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി സംസാരിച്ചു. ഡോ. അഹ്മദ് മഅ്ബദ് അബ്ദുല്‍ കരീം ഈജിപ്ത്, ഡോ. അബ്ദുസ്സമീഅ് അല്‍ അനീസ് ഷാര്ജ മുഖ്യാതിഥികളായി.

മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി മുസ്ഥഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, സിംസാറുല്‍ ഹഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!