0
0
Read Time:53 Second
www.haqnews.in
ഉപ്പള: കേരള എൻ.ജി.ഒ അസോസിയേഷന്റെ 46-ാമത് സ്ഥാപക ദിനം മഞ്ചേശ്വരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്തിൽ ആഘോഷിച്ചു.
മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡണ്ട് വി.ദാമോദരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ടി.ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. സുജിത്ത് കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.വി.രാജൻ, ഏ.ടി ശശി, വനിതാ ഫോറം കൺവീനർ കെ.വി. രാധാ , കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് ട്രഷറർ കെ.മുരളീധരൻ നായർ നന്ദി പറഞ്ഞു.