Read Time:1 Minute, 23 Second
കരുനാഗപ്പള്ളി: ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു കുട്ടികളെ ട്രയിന്‍ തട്ടിത്തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി പടനായര് കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകന് ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയില്‍ ആണ് സംഭവം. വൈകിട്ട് 4.40 ന്റെ ചെന്നെ മെയിലിനു മുന്നിലാണ് മൂന്നുകുട്ടികള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. സുരക്ഷിത അകലമെന്നുകരുതിയാണ് കുട്ടികള്നിന്നതെന്ന് കരുതുന്നു.
ട്രാക്കിനു പുറത്താണെങ്കിലും ട്രയിനിന്റെ മുന്നിലെ ബാര്‍ തട്ടിയിട്ടതായാണ് സൂചന.
പരുക്കേറ്റ കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. അപകടനിലയില്ലെന്നാണ് സൂചന. തെറിച്ചുവീണ മറ്റ് രണ്ടു കുട്ടികള്‍ക്കും നിസാരപരുക്കേയുള്ളു.