0 0
Read Time:4 Minute, 8 Second

ഒരു വര്‍ഷം മുമ്ബാണ് മകളായ ഒനിബയെ പ്രവീണ്‍ കൌസര്‍ അവസാനമായി കണ്ടത്. അന്ന് ഒനിബ തന്‍റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും വൈകിയെങ്കിലും ഒരു വിവാഹ സമ്മാനം വാഗ്ദാനം ചെയ്തത്. ഖത്തറില്‍ ഒരു മധുവിധു ആഘോഷം. ചിലവൊക്കെ ബന്ധുവിന്‍റെ വക. വൈകിയെങ്കിലും ഗര്‍ഭകാലമാണെങ്കിലും മധുവിധു ആഘോഷിക്കാന്‍ ഖത്തറിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചു.

2019 ജൂലൈ 6 ന് മുംബൈയില്‍ നിന്നു ഒനിബയും ഭര്‍ത്താവും ഖത്തറിലേക്ക് പറന്നു. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒനിബയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലായി.

പിന്നെ ജയിലിലേക്ക് മാറ്റി. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. പരിശോധനയില്‍ അവരുടെ ലഗേജില്‍ 4 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി എന്നതായിരുന്നു ഈ യുവദമ്ബതികള്‍ക്കെതിരായ കുറ്റം. ഇവരുടെ ഹണിമൂണ്‍ സ്പോണ്‍സര്‍ ചെയ്ത ബന്ധു, ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ നല്‍കിയ പാക്കറ്റിലായിരുന്നു ഈ ലഹരിമരുന്നുണ്ടായിരുന്നത്. ഈ വിവരം അവര്‍ക്കേല്‍പ്പിച്ച ആഘാതം വലുതായിരുന്നു. അത്രയേറെ വിശ്വസിച്ച ഉറ്റബന്ധുവാണ് ഇവരെ കുരുക്കിലാക്കിയത്. ഇതോടെ മയക്കുമരുന്ന് കടത്തിന് ഒനിബയ്ക്കും ഭര്‍ത്താവ് ശരീഖിനും 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ഖത്തറിലെ കോടതി വിധിച്ചു. തുടര്‍ന്ന് മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍‌.സി.‌ബി) ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ നിരപരാധികളായ ദമ്ബതികളെ ബന്ധുവായ തബസ്സം എങ്ങനെ കബളിപ്പിച്ചുവെന്ന് കണ്ടെത്തി.

കഴിഞ്ഞ സെപ്റ്റംബറില്‍ തബസ്സുവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്‍റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് കേസില്‍ വെളിപ്പെടുത്തലുകള്‍ നടന്നതെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ തെളിവുകളുടെ വെളിച്ചത്തില്‍ ഒനിബയെയും ഭര്‍ത്താവിനെയും മോചിപ്പിക്കാന്‍ എന്‍‌.സി.‌ബി ഇപ്പോള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഖത്തറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ഒനിബയുടെ അമ്മ ഇന്ത്യന്‍ എംബസിക്ക് നിരവധി കത്തുകള്‍ എഴുതിയിരുന്നെങ്കിലും അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിരുന്നില്ല. ഏതായാലും മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍ ഈ കുടുംബത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഇതിനോടകം കേസ് നടത്താന്‍ സമ്ബാദ്യത്തിന്‍റെ ഭൂരിഭാഗവും ദമ്ബതികളുടെ കുടുംബങ്ങള്‍ ചിലവഴിച്ചു കഴിഞ്ഞു.

തന്‍റെ മകള്‍ ഒരു വിദേശ രാജ്യത്ത് ഒറ്റക്ക് പ്രസവിക്കേണ്ടി വന്നുവെന്നും കൊച്ചുമകനെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇരുവരുടെയും കുടുംബങ്ങള്‍ പറയുന്നു. ഏതായാലും അധികം വൈകാതെ ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.

Happy
Happy
0 %
Sad
Sad
60 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
40 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!