“മുസ്ലിംകൾ അപേക്ഷിക്കരുത്” ; കൊച്ചി ഐ എസ് ബി എം ജോലിയുടെ അപേക്ഷയിൽഒരു നിബന്ധന ഇങ്ങനെ

“മുസ്ലിംകൾ അപേക്ഷിക്കരുത്” ; കൊച്ചി ഐ എസ് ബി എം ജോലിയുടെ അപേക്ഷയിൽഒരു നിബന്ധന ഇങ്ങനെ

0 0
Read Time:1 Minute, 40 Second

കൊച്ചി: തൊഴിലിടങ്ങള്‍ ഉള്‍പെടെ മേഖലകളില്‍ മുസ്‌ലിങ്ങള്‍ അനഭിമന്യരായിത്തീരുന്നത് വടക്കേ ഇന്ത്യയില്‍ മാത്രമല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും അവസ്ഥ ഇതൊക്കെത്തന്നെയാണ്. കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് മുസ്‌ലിങ്ങള്‍ അപേക്ഷിക്കരുതെന്ന് നിബന്ധന വെച്ചിരിക്കുകയാണ്.

ഐ.എസ്.ബി.എം(ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍)ന്റെ കൊച്ചി ബ്രാഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചതിലാണ് ഇത്തരത്തില്‍ ഒരു നിബന്ധന വെച്ചിരിക്കുന്നത്. എഡ്യുക്കേഷനല്‍ കൗണ്‍സിലര്‍, ടെലിസെയില്‍ എക്‌സിക്യുട്ടിവ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ വിളിക്കുകയും കൗണ്‍സലിങ് നടത്തുകയുമാണ് ജോലി.

അപേക്ഷിക്കാനുള്ള യോഗ്യതകളെല്ലാം പറഞ്ഞ ശേഷം അവസാനമാണ് ഈ നിബന്ധന ചേര്‍ത്തിരിക്കുന്നത്. മുസ്‌ലിങ്ങളും ബിടെക്കുകാരും അപേക്ഷിക്കരുതെന്നാണ് നിബന്ധനയില്‍ പറയുന്നത്.

ഇന്ത്യയിലെ പ്രമുഖ തൊഴിലന്വേഷണ സൈറ്റായ പ്ലേസ്‌മെന്റ് ഇന്ത്യയിലാണ് പരസ്യം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!