തിരുവനന്തപുരം: ( 21.10.2020) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍നിന്ന് 20 ശതമാനം പിടിക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്ബളം പിഎഫില്‍ ലയിപ്പിക്കും.
സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം തടയാനുള്ള നിയമഭേദഗതിക്കും മന്ത്രിസഭയുടെ അംഗീകാരമായി. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകള്‍ മാത്രമേ ചുമത്താനാവൂ.
ഈ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം നല്‍കുന്നതിന് പി എസ് സി കൊണ്ടുവന്ന ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.