വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍  പ്രചരിക്കുന്ന വ്യാജ സന്ദേശം; രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു

വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം; രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു

0 0
Read Time:1 Minute, 15 Second

കോഴിക്കോട്​: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബര്‍ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ്​ ചില വാട്​സ്​ ആപ്പ്​ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്​. കേന്ദ്രമന്ത്രി മുഖ്​താര്‍ അബ്ബാസ്​ നഖ്​വി​ പറഞ്ഞതായാണ്​ സന്ദേശത്തില്‍ പറയുന്നത്​. എന്നാല്‍, മന്ത്രിയോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇതുസംബന്ധിച്ച്‌​ ഒന്നു​ം പറഞ്ഞിട്ടില്ല.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാല്‍, ഇത്​ എത്രയാണെന്നോ, എപ്പോള്‍ നടപ്പിലാക്കുമെന്നോ ഇതുവ​െ​ര വ്യക്​തമാക്കിയിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!