കാസർഗോഡ് : മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവ ഛത്തീസ്ഗഡ് കല്ലിങ്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. യുജിസി അംഗീകാരത്തോടുകൂടിയുള്ള പി എച്ച് ഡി ഫിലോസഫി ഇൻ മാനേജ്മെൻറ് എന്ന വിഷയത്തിലാണ് ഷെയ്ക്ക് ബാവ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ബാങ്കിങ് മേഖലയിലെ ഉപഭോക്താക്കളുടെ വിധേയത്വം എന്ന വിഷയത്തിൽ ഡോക്ടർ കൃഷ്ണ ഗോപാൽ ചൗബിയുടെ കീഴിലാണ് പഠനം നടത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബർ 8 ന് ഛത്തീസ്ഗഡ് കല്ലിക്ക യൂണിവേഴ്സിറ്റിയിൽ നടന്ന കോൺവെക്കേഷൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി ചാൻസലറിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കഴിഞ്ഞ 25 വർഷമായി അബുദാബി അഡ്നോക്ക് ഗ്യാസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻറ്ലെ ലോജിസ്റ്റിക് മാനേജരാണ്.
കഴിഞ്ഞ ലോക് ഡൗൺ കാലത്തെ കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ നേരിട്ട് മനസ്സിലാക്കി ജില്ലയിലെ പ്രവാസികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി തുടങ്ങിയ ബിൽഡപ്പ് കാസർകോടിനെ ജനറൽ സെക്രട്ടറിയുമാണ് ഡോക്ടർ ശൈഖ് ബാവ.
മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവയ്ക്ക് ഡോക്ടറേറ്റ് അംഗീകാരം
Read Time:1 Minute, 37 Second