കൊല്‍ക്കത്ത: സി.എ.എ നടപ്പാക്കും മുമ്ബ് നിങ്ങള്‍ക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന് ജെ.പി നന്ദയോട് തൃണമൂല്‍ എം.പി മഹുവ മോയ്ത്ര. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നന്ദയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ട്വിറ്ററിലാണ് മഹുവ മോയ്ത്ര ഇങ്ങിനെ കുറിച്ചത്. ബി.ജെ.പിയേയും ജെ.പി നന്ദയേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അവരുടെ ട്വീറ്റ്. ‘നന്ദ പറയുന്നു സി.എ.എ നടപ്പാക്കുമെന്ന്. ഞങ്ങളുടെ രേഖകള്‍ നിങ്ങളെ കാണിക്കുന്നതിനു മുമ്ബ് നിങ്ങള്‍ക്ക് പുറത്തേക്കുള്ള വാതില്‍ ഞങ്ങള്‍ കാണിച്ചുതന്നിരിക്കും’-അവര്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയില്‍ സംസാരിക്കവേയാണ് ബി.ജെ.പി അധ്യക്ഷന്‍ സി.എ.എയെപറ്റി അഭിപ്രായ പ്രകടനം നടത്തിയത്. സി.എ.എ നടപ്പാക്കുന്നത് വൈകിയത് കോവിഡായതിനാലാണെന്നും നന്ദ പറഞ്ഞിരുന്നു. പാര്‍ട്ടി സി.എ.എ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവര്ക്കും അതിെന്റ ഗുണം ലഭിക്കുമെന്നും നന്ദ പറഞ്ഞു. 2021ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് നന്ദ ബംഗാളിലെത്തിയത്. മമതയെപ്പോലെ വിഭജിച്ച് ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവര്ക്കും വികസനമെത്തിക്കാനാണെന്നും നന്ദ പറഞ്ഞു.
2020 ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ബില്‍ പാര്ലമെന്റിലെത്തിയതിനുപിന്നാലെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. ബി.ജെ.പിയുടെ കടുത്ത വിമര്‍ശകയായ മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റിലെ ആദ്യ പ്രസംഗം രാജ്യംമുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സി എ എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച് തരും ; ജെ പി നന്ദയോട് മഹുവ മോയ്ത്ര
Read Time:2 Minute, 45 Second