റെയില്‍വേ ടൈംടേബിളില്‍ കാര്യമായ പരിഷ്കരണത്തിന് നടപടികള്‍ പുരോഗമിക്കേ ഇതിന്റെ ഭാഗമായി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 9 പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസുകളായി മാറുമെന്ന് റിപ്പോര്‍ട്ട്. 200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്നതായ പാസഞ്ചര്‍ ട്രെയിനുകളാണു ഇത്തരത്തില്‍ എക്സ്പ്രസാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ കുറവുളള 5 ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തേക്കും.
നാഗര്‍കോവില്‍- കോട്ടയം, കോയമ്ബത്തൂര്‍-മംഗളൂരു, കോട്ടയം- നിലമ്ബൂര്‍, പുനലൂര്‍ – ഗുരുവായൂര്‍, തൃശൂര്‍ – കണ്ണൂര്‍, കണ്ണൂര്‍- കോയമ്ബത്തൂര്‍, മംഗളൂരു – കോഴിക്കോട്, മധുര – പുനലൂര്‍, പാലക്കാട് ടൗണ്‍ – തിരുച്ചിറപ്പള്ളി പാസഞ്ചര്‍ എന്നിവയാണു എക്സ്പ്രസുകളാക്കി സര്‍വീസ് നടക്കാന്‍ ഒരുങ്ങുന്നത്.ഇതോടെ ഈ ട്രെയിനുകളുടെ ഹാള്‍ട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ എറെയും കേരളത്തില്‍ പിന്‍വലിക്കപ്പെടുകയും ചെയ്യും.
എറണാകുളം- കായംകുളം, തൃശൂര്‍ – ഗുരുവായൂര്‍, എറണാകുളം -കായംകുളം മെമു, പുനലൂര്‍ – കൊല്ലം പാസഞ്ചര്‍, ആലപ്പുഴ-കായംകുളം എന്നിവയാണു റദ്ദാക്കാന്‍ പരിഗണിക്കുന്ന അഞ്ച് ജോഡിയില്‍ ഉള്‍പ്പെടുന്ന പാസഞ്ചറുകള്‍. ഇതിന് പുറമെ ചില ട്രെയിന്‍ സര്‍വീസുകള്‍ വേഗം ക്രമീകരിച്ചും, വെട്ടിച്ചുരുക്കുകാനും ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് – തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മധുര വരെയാക്കി ചുരുക്കും. പാലക്കാടിനും പൊളളാച്ചിക്കുമിടയില്‍ പാസഞ്ചറായും പൊളളാച്ചിക്കും മധുരയ്ക്കുമിടയില്‍ എക്സ്പ്രസുമായിട്ടായിരിക്കും ഇനിയുള്ള സര്‍വീസ് സര്‍വീസ് നടത്തും.
ടൈം ടേബിള്‍ പരിഷ്കരിക്കപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് ആകെ അറുനൂറോളം പാസഞ്ചര്‍ ട്രെയിനുകള്‍ മെയില്‍ എക്സ്പ്രസ് ട്രയിനുകളാവുമെന്നും 10200 സ്റ്റേഷനുകള്‍ ഇല്ലാതാവുമെന്നുമാണ് പുറത്ത് വരുന്ന കണക്കുകള്‍. കേരളത്തില്‍ ഇത്തരത്തില്‍ സ്റ്റോപ്പുകള്‍ കുറയാനിടയാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ കേരളത്തില്‍ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കാര്യമായി കുറച്ചിട്ടില്ലെന്നാണ പുതിയ റിപ്പോര്‍ട്ടുകള്‍.
മയ്യനാട്, ഡിവൈന്‍ നഗര്‍ സ്റ്റോപ്പുകളാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട സ്റ്റേഷനുകള്‍. ചെന്നൈ എഗ്മൂര്‍ – കൊല്ലം എക്സ്പ്രസിന്റെ ഇടമണ്‍, തെന്മല സ്റ്റോപ്പുകളും തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസിന്റെ യുടെ ന്യൂ ആര്യന്‍കാവ്, തെന്മല സ്റ്റോപ്പുകളും ഇല്ലാതാവും. 56375 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍, എറണാകുളം – തൃശൂര്‍, തൃശൂര്‍ – ഗുരുവായൂര്‍ എന്നിങ്ങനെ രണ്ടായി സര്‍വീസ് നടത്തും.
അതേസമയം, ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കപ്പെടുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും. 2 മുതല്‍ 4 വരെ കോച്ചുകള്‍ ആദ്യഘട്ടത്തില്‍ കൂട്ടും.
എറണാകുളം – കാരയ്ക്കല്‍, ചെന്നൈ എഗ്മൂര്‍ -ഗുരുവായൂര്‍, കന്യാകുമാരി – കത്ര ഹിമസാഗര്‍ എക്സ്പ്രസ്, കൊച്ചുവേളി – ഡറാഡൂണ്‍, ധന്‍ബാദ് – ആലപ്പുഴ എന്നിവയിലെ കോച്ചുകളുടെ എണ്ണമാണു കൂടുക. ടൈംടേബിള്‍ പരിഷ്കരണത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ സമയമാറ്റവും പരിഗണനയിലുണ്ട്.