Read Time:1 Minute, 13 Second
റിയാദ്: ൈഫനല്‍ എക്സിറ്റ് വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. ഫൈനല്‍ എക്സിറ്റ് വിസ അടിച്ചിട്ടും കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വിസില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ് ഇൗ ആനുകൂല്യം.
ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ് വിസ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. വിസ ദീര്‍ഘിപ്പിക്കല്‍ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നല്‍കാതെ തന്നെ സ്വമേധയാ കാലാവധി ദീര്‍ഘിപ്പിക്കും.
കോവിഡ് വന്നതിന് ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്സിറ്റ് വിസകള്‍ ഇപ്രകാരം പുതുക്കിയതായി ജവസാത്തിനെ ഉദ്ധരിച്ച് ‘അഖ്ബാര്‍’ ഒാണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.