സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത ; എക്സിറ്റ് വിസ കാലാവധി നീട്ടി

സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത ; എക്സിറ്റ് വിസ കാലാവധി നീട്ടി

0 0
Read Time:1 Minute, 13 Second

റിയാദ്​: ​ൈ​ഫനല്‍ എക്​സിറ്റ്​ വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത. വിസയുടെ കാലാവധി ഒക്​ടോബര്‍ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ ഉത്തരവിട്ടു. ഫൈനല്‍ എക്​സിറ്റ്​ വിസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തില്‍ വിമാന സര്‍വിസില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ്​ ഇൗ ആനുകൂല്യം.

ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വിസ കാലാവധി ദീര്‍ഘിപ്പിച്ച്‌​ നല്‍കുന്നത്​. വിസ ദീര്‍ഘിപ്പിക്കല്‍ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നല്‍കാതെ തന്നെ സ്വമേധയാ കാലാവധി ദീര്‍ഘിപ്പിക്കും.

കോവിഡ്​ വന്നതിന്​ ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസകള്‍ ഇപ്രകാരം പുതുക്കിയതായി ജവസാത്തിനെ ഉദ്ധരിച്ച്‌​ ‘അഖ്​ബാര്‍’ ഒാണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട്​ ചെയ്​തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!