Read Time:1 Minute, 18 Second
കോവിഡ് – 19 ബാധിക്കാന്‍ ഏറ്റവും സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്നു പഠനം. എ ഗ്രൂപ്പില്‍ വരുന്നവരില്‍ ആറു ശതമാനത്തിന് കൊറോണ ബാധ മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേതന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എ ഗ്രൂപ്പ് രക്തമുള്ളവരില്‍ കൂടുതല്‍ അണുബാധയുണ്ടാവുകയും കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നുണ്ട്. എ ഗ്രൂപ്പില്‍ വരുന്ന കൊറോണ രോഗികളില്‍ 50 % ആളുകള്‍ക്കും ആശുപത്രിയില്‍ ഓക്സിജന്‍ സഹായവും വെന്റിലേറ്റര്‍ സഹായവും ആവശ്യമായി വരുന്നുണ്ട്. ഷെന്‍സനിലെ സതേണ്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഒരു സംഘം ഗവേഷകര്‍ വുഹാനിലെ ഹോസ്പിറ്റലുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.