0
0
Read Time:1 Minute, 4 Second
www.haqnews.in
മറ്റു വാഹനങ്ങളോട് കളിക്കുന്നത് പോലെ അധികമാരും ജെസിബിയോട് കളിക്കാറില്ല. ഇതിന് പ്രധാന കാരണം ജെസിബിയുടെ വലുപ്പവും വലിയ കൈയ്യുമൊക്കെയാണ്. ഇപ്പോഴിത ജെസിബി ഉപയോഗിച്ച് പുറം കൂടി ചൊറിയാമെന്ന് കാണിച്ച് തരുകയാണ് ഒരു വിഡിയോ. പുറം ചൊറിഞ്ഞാല്‍ എന്താ ചെയ്യാ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് വിഡിയോ വ്യാപകമായി പങ്കുവെയ്ക്കുന്നത്. കേരളത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. നിര്‍മാണ സ്ഥലത്തെ ജെസിബി ഉപയോഗിച്ചാണ് മധ്യവയസ്ക്കന്‍ പുറം ചൊറിഞ്ഞത്.
തുണി ഉപയോഗിച്ച് പുറം ചൊറിയാന്‍ ശ്രമിച്ചുവെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററുടെ സഹായം തേടുകയായിരുന്നു.