19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ

0 0
Read Time:2 Minute, 27 Second

ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് 3വർഷത്തിൽ കൂടുതലായി. രാഷ്ട്രീയ,ജാതി,മത ഭേതമന്യേ പ്രവർത്തിക്കുന്ന എം.ജെ.വി യുടെ പ്രവർത്തനം മഞ്ചേശ്വരത്തെ ജനങ്ങൾ ഇതിന് മുമ്പും കണ്ടറിഞ്ഞു അഭിനന്ദിച്ചതാണ്. വികസനവും,നിസ്പക്ഷമായ ചിന്താഗതിയും തന്നെയാണ് ജനങ്ങളുടെ പിന്തുണ കൂടി കൂടി വരാൻ കാരണവും. കോവിഡ് കാലത്തും സാമൂഹ്യ സേവന രംഗത്ത് മികച്ച കാഴ്ച വെച്ച എം.ജെ.വി പ്രവർത്തകർ 19ദിവസം താലൂക്ക് ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയതും ചർച്ചാ വിശയമായിരുന്നു. നമ്മുടെ ജില്ലയിലെ അധികാരമുള്ള റവന്യൂ മന്ത്രി കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇടപെട്ട് ഒന്നര മാസത്തിനുള്ളിൽ ആദ്യ ഘട്ടം എന്ന നിലയിൽ പരിഗണിക്കാൻ സഹായിക്കാമെന്നും തത്ക്കാലം സമരം നിർത്തണമെന്നും ആവശ്യപ്പെട്ടത്. സമയപരിധി തീരുന്നതിന് മുമ്പ് തന്നെ 17.5 കോടി ആശുപത്രിയുടെ വികസനത്തിന് വേണ്ടി പ്രഖ്യാപനം വന്ന സന്തോഷത്തിലാണ് മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ അടക്കമുള്ളവർ.സ്പെഷ്യാലിറ്റി ആശുപത്രി ആകുന്നത് വരെ ഇനിയും വികസന ആവശ്യവുമായി മുന്നിൽ എം.ജെ.വി ഉണ്ടായിരിക്കുമെന്നും ജനങ്ങൾ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയുണ്ടെന്നും, ഇത് വരെ സഹകരിച്ച എല്ലാ ജനങ്ങൾക്കും,സംഘടനകൾക്കും,രാഷ്ടീയ പർട്ടി,മത സംഘടന,ക്ലബുകൾ,വിവിധ കൂട്ടായ്മകൾ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എല്ലാവർക്കും നേതാക്കൾ നന്ദിയും അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!