ദുബായ്:
വെൽഫെയർ സ്കീം ക്യാമ്പയിൻ; സജീവ പ്രവർത്തനങ്ങളുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി.
നിനച്ചിരിക്കാതെ അനാഥത്വത്തിലേക്ക് കടന്ന് പോകേണ്ടി വരുന്ന നിരാശ്രയർക്ക് തുല്യതയില്ലാത്ത കരുതലും സാന്ത്വനവുമേകുന്ന ദുബൈ കെ എം സി സി വെൽഫെയർ സ്കീമിന്റെ കാസറഗോഡ് ജില്ലാ തല പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി സജീവ പ്രവർത്തനങ്ങളിലാണ് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് കീഴിലെ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി. നിലവിൽ സ്കീമിന്റെ ഭാഗം ആയിരുന്ന മുപ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ മറ്റു ഇരുപതോളം മംഗൽപാടി സ്വദേശികൾക്കും ഇതിനോടകം വെൽഫെയർ സ്കീം അംഗത്വം നൽകിയ കമ്മിറ്റി കോർഡിനേറ്റർമാരായ ഖാലിദ് മള്ളങ്കൈ, ഫാറൂഖ് അമാനത്, ഷൗക്കത് അലി എന്നിവരുടെ നേതൃത്വത്തിൽ ഓരോ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും നിശ്ചിത ടാർഗറ്റ് നൽകി വളരെ ശാസ്ത്രീയമായി ക്യാമ്പയിൻ മുന്നോട്ട് ചലിപ്പിക്കുകയാണ്..!
വെൽഫെയർ സ്കീം ക്യാമ്പയിന്റെ പഞ്ചായത്ത് തല ഔദ്യോഗിക ഉത്ഘാടനം സലാഹുദ്ദീൻ മൂസ സാഹിബിന് അംഗത്വം നൽകി ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ നിർവ്വഹിച്ചു. നേതാക്കളായ സുബൈർ കുബണൂർ, മുനീർ ബേരിക, ജബ്ബാർ ബൈദല, റസാഖ് ബന്ദിയോട്, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, ഇദ്രീസ് അയ്യൂർ എന്നിവർ സംബന്ധിച്ചു.
മംഗൽപാടി പഞ്ചായത്തുകാരായ യുഎഇ നിവാസികൾ വെൽഫെയർ സ്കീമിൽ മെമ്പർമാരാകാൻ മുന്നോട്ടു വന്ന് ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.