മൊഗ്രാൽ:വാഹനമിടിച്ചും, ദ്രവിച്ച് അടർന്ന് വീണും തകർന്നു കിടക്കുന്ന മൊഗ്രാൽ പാലത്തിന്റെ കൈവരികൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്ത തിനെതിരെ പ്രതിഷേധം ശക്തം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയിലെ മൊഗ്രാൽ പാലത്തിന്റെ ഇരുഭാഗങ്ങളിളെയും കോൺഗ്രീറ്റ് ബീമുകൾ കൊണ്ടുള്ള കൈവരികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി തകർന്നു കിടക്കുന്നത്.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള ജോലികൾ കൊപ്പം ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും അപകടം സംഭവിക്കുന്നതിനെ കാത്തിരിക്കുന്ന അധികൃതരുടെ സമീപനത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്. കൈവരികൾ തകർന്ന ഭാഗത്ത് ഷീറ്റുകളോ, ഇരുമ്പു കമ്പികളോ മറ്റോ കെട്ടി താൽക്കാലിക മറ ഒരുക്കാനെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്തതാണ് നാട്ടുകാരെ ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുന്നത്.
പാലം നിർമ്മിച്ച കാലത്ത് സ്ഥാപിച്ചതാണ് ഈ കൈ വരികൾ. വർഷംതോറും നടത്തുന്ന റോഡ് കുഴിയടക്കലിൽപ്പോലും കൈവരികൾ നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്ട്രീറ്റ് ലൈറ്റുകളോന്നും പാലത്തിലോ, സമീപത്തോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിളെ യാത്രയെയാണ് നാട്ടുകാരും, വാഹനയാത്രക്കാരും ഭയക്കുന്നത്. പാലത്തിൽ നടപ്പാത സൗകര്യമില്ലാത്തതും ഇതുവഴിയുള്ള കാൽനടയാത്രക്കാരും അപകട ഭീഷണി നേരിടുന്നു.
കൈവരികൾ നന്നാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
5വർഷമായിട്ടും മൊഗ്രാൽ പാലത്തിന്റെ കൈവരി തകർന്നു തന്നെ ,കണ്ടില്ലെന്ന് നടിച്ചു അധികൃതർ : പ്രതിശേധം ശക്തം
Read Time:2 Minute, 16 Second