ഉപ്പള: മംഗല്‍പാടിയിൽ സ്ഥിതി ചെയ്യന്ന മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറി യാഥാര്‍ത്ഥ്യാവുന്നു. നാളെ (ഒക്ടോബര്‍10) രാവിലെ പതിനൊന്ന് മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘടനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മോര്‍ച്ചറി നിര്‍മിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷറഫ് പറഞ്ഞു. ബ്ലോക്കിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ മൃതശരീരങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യവും ഇവ കേടാകാതെ സൂക്ഷിക്കുന്നതിനു മൂന്ന് ഫ്രീസറുകളും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ മുഖ്യഥിതിയാവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷേമത്തിനായി നിര്‍മിച്ച ജെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍,, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഡിഎംഒ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാളെ ഉദ്ഘാടനം ചെയ്യും
Read Time:1 Minute, 54 Second