തലപ്പാടി – മുഴപ്പിലങ്ങാട്  ആറുവരിപ്പാത പ്രവൃത്തി ഉദ്ഘാടനം 13ന് പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും നിർവ്വഹിക്കും

തലപ്പാടി – മുഴപ്പിലങ്ങാട് ആറുവരിപ്പാത പ്രവൃത്തി ഉദ്ഘാടനം 13ന് പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും നിർവ്വഹിക്കും

0 0
Read Time:1 Minute, 8 Second

കാസറഗോഡ്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം 13ന്. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. ഡൽഹിയിൽനിന്ന്‌  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസ്‌ വഴി ശിലയിടും. കോഴിക്കോട്‌ ബൈപ്പാസ്‌, പാലോളിപാലം –- മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും  നടക്കും.

തലപ്പാടി–- ചെങ്കള റീച്ച്‌ 1968.84 കോടി രൂപ ചെലവിട്ടാണ്‌ വികസിപ്പിക്കുന്നത്‌. ചെങ്കള–- നീലേശ്വരം റീച്ചിന്റെ ടെൻഡർ ‌ 1107.56 കോടിക്കാണ്‌. നീലേശ്വരം–- തളിപ്പറമ്പ്‌, തളിപ്പറമ്പ്‌–- മുഴപ്പിലങ്ങാട്‌ റീച്ചുകളുടെ ടെൻഡർ ഉറപ്പിക്കൽ നടപടികളും അവസാനഘട്ടത്തിലാണ്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!