മൊഗ്രാൽ പുത്തൂർ: കേന്ദ്ര സർവ്വകലാശാല പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു. വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യ മേഖലകളിലും ദുബായ് മലബാർ കലാസാംസ്കാരിക വേദി നൽകിക്കൊണ്ടിരിക്കുന്ന സംഭാവന വളരെ വലുതാണെന്നും കേരളത്തിൽ പ്രത്യേകിച്ച് വടക്കെ മലബാറിൽ ന്യൂനപക്ഷ വിഭാഗങ്ങൾ വിദ്യാഭ്യാസപരമായി കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾ വളരെയേറെ അഭിനന്ദനാർഹമാണെന്നും വാണിജ്യ പ്രമുഖനും കാസർകോട് ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറിയുമായ പി എം മുനീർ ഹാജി അഭിപ്രായപ്പെട്ടു കേന്ദ്രസർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആയിഷത്ത് ഹസൂറാ , മൂന്നാം റാങ്ക് നേടിയ ഹസീന യാസ്മിൻ , എന്നിവരെ അനുമോദിക്കാൻ എരിയാൽ ബി.എ റസ്റ്റോറന്റിൽ വെച്ച് ചെർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ ഹാജി . മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ അഡ്വക്കറ്റ് സകീർ അഹമ്മദ് മുനീർ കണ്ടാളം , കെ.ബി. കുഞ്ഞാമു ഹാജി , അൻവർ സാദത്ത് കോളിയടുക്കം , എന്നിവർ സംബന്ധിച്ചു മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
കേന്ദ്ര സർവ്വകലാശാല പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു
Read Time:2 Minute, 2 Second