Read Time:1 Minute, 17 Second
തിരുവനന്തപുരം: www.haqnews.in
സംസ്ഥാനത്ത് ജുമുഅ നമസ്‌കാരത്തിൽ 40 പേരെ പങ്കെടുപ്പിക്കാൻ അനുമതിയായി, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 പേർ മാത്രമേ ഒത്തുകൂടാവൂ എന്ന് നേരത്തെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു, തുടർന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് നാൽപത് പേർക്ക് അനുമതി നൽകണം എന്നാവശ്യപ്പെടുകയുണ്ടായി, ജുമുഅക്ക് നാൽപത് പേർ വേണം എന്ന സാങ്കേതികത ഇവർ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു, ഇതോടെയാണ് നാൽപത് പേർക്ക് അനുമതി നൽകിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉച്ചസ്ഥായിയിലാണ്, ഇന്ന് രോഗബാധിതരുടെ എണ്ണം ആദ്യമായി പതിനായിരം പിന്നിട്ടു, കോവിഡ് വ്യാപനം തടയാൻ സംസ്ഥാനമൊന്നാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.