ഉപ്പള: ലോക്ഡൗൺ കാലത്ത് വിദ്യഭ്യാസ രംഗത്ത് നിലവിൽ വന്ന ഓൺലൈൻ ക്ലാസ് എന്ന വളരെ പ്രയാസമേറിയ ജോലി അതിന്റെ ഗൗരവത്തിലും വിശ്വാസതയിലും പഠിപ്പിച്ചെടുക്കുക എന്ന ദൗത്യം കൃത്യമായി നിർവ്വഹിച്ച് ശ്രദ്ദേയമാവുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ
ഹാഫിള് ഖാരി അബ്ദുൽ ഖയ്യൂം നജ്മി കാഷിഫി. ആലംപാടി നാൽത്തടുക്കയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഓൺലൈൻ ഹിഫ്ള് ക്ലാസ്സിലാണ് ചരിത്ര വിസ്മയമുണ്ടായത്.
രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30വരെയും രാത്രി 7 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ഓൺലൈൻ വഴി ഫോൺ കോളിലൂടെയാണ് 40ൽ പരം കുട്ടികൾക്ക് തജ് വീധ് നിയമമനുസരിച്ചുള്ള ഹിഫ്ള് ക്ലാസ്സ് നടത്തുന്നത് .
ഈ മേഖലയിൽ ഒരു ഉസ്താദ്ന് ഏറി വന്നാൽ 15 കുട്ടികളെ മാത്രമേ പഠിപ്പിക്കുവാൻ കഴിയുകയുള്ളൂ എന്നാണ് ഇതേ മേഖലയിലുള്ള അധ്യാപകർപോലും പറയുന്നത്. മദ്രസയിൽ പഠിക്കുന്നതിനേക്കാളും ശ്രദ്ധ കൊടുത്തു കൊണ്ട് പഠിക്കുവാൻ പറ്റുന്നതും കുട്ടികൾ സമ്മതിക്കുന്നതും അത്ഭുതമാണ്.
ഓൺലൈൻ ഖുർആൻ ഹിഫ്ള് ക്ലാസ്സിൽ ചരിത്ര വിസ്മയം തീർത്ത് ഹാഫിള് ഖാരി അബ്ദുൽ ഖയ്യൂം നജ്മി കാഷിഫി പെരിങ്കടി
Read Time:1 Minute, 33 Second