കോവിഡ്19 വ്യാപനം : “മാഷ് പദ്ധതി” ഉപ്പളയിൽ പരിശോധനയും ബോധവൽക്കരണവും നടത്തി

കോവിഡ്19 വ്യാപനം : “മാഷ് പദ്ധതി” ഉപ്പളയിൽ പരിശോധനയും ബോധവൽക്കരണവും നടത്തി

1 0
Read Time:3 Minute, 0 Second

ഉപ്പള:കോവിഡ്-19 വ്യാപനം തടയുന്നതിനായി കാസറഗോഡ് ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ‘മാഷ് പദ്ധതി’ യുടെ ഭാഗമായി മംഗൽപാടി പഞ്ചായത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന ശക്തമാക്കി. ഒക്ടോബർ 07 ബുധനാഴ്ച്ച, മാഷ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട അധ്യാപകര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് അധികൃതര്‍, എന്നിവര്‍ ചേര്‍ന്ന് ഉപ്പള നഗരത്തില്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തി.

പലചരക്കു കടകള്‍, മത്സ്യമാര്‍ക്കറ്റ്, ഹോട്ടലുകള്‍, മറ്റു വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാസ്ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍, രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുവാനുള്ള നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പും നല്‍കി. കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ്‌ ഈ സന്ദര്‍ശനത്തിലൂടെ നല്‍കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാനാണ്‌ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും ശക്തമായ നിയമനടപടികളും സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

പരിപാടിയില്‍ പഞ്ചായത്ത് , ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുൽ റസ്സാഖ് , വികസന സമിതി ചെയര്‍മാന്‍ ബി എം മുസ്തഫ . മെമ്പർമാരായ മുഹമ്മദ് , സുജാത ഷെട്ടി , പൊതു പ്രവർത്തകരായ അസീം മണിമുണ്ട, കെ എ ഫ് ഇഖ്ബാൽ,ജനകീയ വേദി പ്രവർത്തകരായ അബു തമാം,സൈനുദ്ദീൻ അട്ക്ക,സാലി സീഗന്റടി ,മഞ്ചേശ്വരം പോലീസ് ഉദ്യേഗസ്ഥർ ,പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ധനേഷ് , ആരോഗ്യപ്രവര്‍ത്തകർ അധ്യാപകരായ ഇസ്മായില്‍ അമീർ കോടിബയൽ , മൊയ്തീൻ , പ്രേമരാജൻ , ബെന്നി തോപും പൊയിൽ , ബഷീർ, വിശ്വനാഥ , സതീഷ് ,സുരേന്ദ്ര ,റിയാസ് ,ഹരിനാഥ് ,സത്യ ,ആസിഫ് ,സന്ദേഷ് ,പ്രജ്വാൽ ,മധു ,മൊയ്തു ,ഒ.എം റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!