കാസറഗോഡ് മെഡിക്കല്‍ കോളേജില്‍ സി എച്ച് സെന്‍ററിന്‍റെ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി
ഉക്കിനമടുക്ക : കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള രാത്രി ഭക്ഷണം കാസറഗോഡ് സി എച്ച് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് സി എച്ച് സെന്‍റര്‍ നല്‍കുന്നത്. ഭവിയില്‍ സൗജന്യ മരുന്ന് വിതരണം, സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍ശാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്‍റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മൂസാ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബദ്രുദ്ധീന്‍ താസിം, അബ്ദുല്ല ചാലക്കര, ഇഖ്ബാല്‍ സിറ്റി ഗോള്‍ഡ്, ഷറീഫ് പെര്‍ള, ഹൈദര്‍ കുടുപ്പം കുഴി, ഹക്കീം കണ്ടിഗെ, അന്‍സാര്‍ പെര്‍ള, ബഷീര്‍ സംബന്ധിച്ചു.